തളിപ്പറമ്പിലെ അനധികൃത കച്ചവടത്തിന് നേരെ അധികാരികൾ ഉറക്കം നടിക്കുന്നു എന്ന് വ്യാപാരി വ്യവസായ വകുപ്പിന് പ്രസിഡന്റ് കെ എസ് റിയാസ് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ യോഗത്തിലും ഉത്തരവാദിത്തപ്പെട്ട വകുപ്പുകൾക്കും അനധികൃത കച്ചവടത്തിന് എതിരെ പരാതി നൽകിയെങ്കിലും മുനിസിപ്പാലിറ്റി നടപടി എടുക്കുന്നുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരം ഇന്നുവരെ ലഭിച്ചിട്ടില്ല. റോഡുകൾ കയ്യേറിയും വാഹന കാൽനടയാത്ര സൗകര്യം തടസ്സപ്പെടുത്തിയും അനധികൃത വ്യാപാരവും പാർക്കിങ്ങും പട്ടണത്തിൽ തുടരുന്നു. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ നിയമം പാലിച്ചും അനുമതിയെടുത്തും വ്യാപാരം നടത്തുന്ന വ്യാപാരികളും റോഡിൽ വ്യാപാരം ചെയ്യേണ്ടുന്ന സ്ഥിതി വന്നിരിക്കുകയാണ് ഇതിനു ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിവേദനത്തിൽ പറയുന്നു.
ks riyaas