തളിപ്പറമ്പ:കേരള സർക്കാറിൻ്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്വിസ് മത്സരവും പെന്‍സില്‍ ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു .'വിവിധ മേഖലകളിൽ കേരളം നേടിയ വികസന മുന്നേറ്റങ്ങൾ' ആയിരുന്നു വിഷയം.

മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുതുകുട എൽ പി സ്കുളിലെ വി വി ശരൺ കൃഷ്ണൻ മാസ്റ്റർ, പട്ടുവം യു പി സ്കുളിലെ എം വി മിനി ടീച്ചർ എന്നിവർ ക്വിസ് മാസ്റ്റരായിരുന്നു . തളിപ്പറമ്പ് നോർത്ത്ബി ആർ സി _സി ആർ സി കോ-ഓർഡിനേറ്റർ കെ സി സ്മിത സ്വാഗതം പറഞ്ഞു .
A quiz competition and a pencil drawing competition