ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍
May 3, 2025 07:30 PM | By Sufaija PP

കൽപ്പറ്റ: വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപ്പറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാം​ഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടികെ മിനിമോള്‍, എസ്ഐമാരായ എംകെ സാദിർ, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Kannur natives arrested with hybrid cannabis

Next TV

Related Stories
പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ അറസ്റ്റിൽ

May 4, 2025 09:53 AM

പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ അറസ്റ്റിൽ

പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ...

Read More >>
കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 09:36 PM

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ...

Read More >>
തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

May 3, 2025 09:28 PM

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ്...

Read More >>
വി ടി അബൂബക്കർ നിര്യാതനായി

May 3, 2025 07:16 PM

വി ടി അബൂബക്കർ നിര്യാതനായി

വി ടി അബൂബക്കർ...

Read More >>
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

May 3, 2025 05:01 PM

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക്...

Read More >>
Top Stories










News Roundup