തളിപ്പറമ്പ് നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ എം കെ ഷബിത പി പി മുഹമ്മദ് നിസാർ, പി രജില, നബീസ ബീവി നഗരസഭ കൗൺസിലർ ഒ സുഭാഗ്യം, നഗരസഭ സെക്രട്ടറി കെ പി സുബൈർ സൂപ്രണ്ട് അനീഷ് എന്നിവർ പങ്കെടുത്തു. സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും രാജി നന്ദകുമാർ ചടങ്ങിന് നന്ദിയും പറഞ്ഞു.പദ്ധതിക്ക് ആകെ 3.5 ലക്ഷം രൂപ അടങ്കൽ തുകയായി.
laptop