തളിപ്പറമ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ വാർഷിക സമ്മേളനം കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ മുൻ ജനറർ സെക്രട്ടറി വി.വി. ശ്രീനിവാസൻ സംഘടനാ രേഖ അവതരിപ്പിപ്പിച്ച് ഉൽഘാടനം ചെയ്തു.

സംഘാടക സമിതി കൺവീനർ ഗിരീശൻ സ്വാഗത പ്രസംഗം നടത്തി. മേഖലാ പ്രസിഡണ്ട് വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മുരളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി.ഭാർഗ്ഗവൻ വരവു ചിലവു കണക്ക് അവതരിപ്പിച്ചു.തളിപ്പറമ്പ് മുൻസിപ്പൽ കൗൺസസിലർ പി.വിജയൻ ആശംസയർപ്പിച്ച് സംസാരിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡണ്ട് ടി.ബാലകൃഷ്ണന്റെ സാന്നിദ്ധ്യം സമ്മേളനത്തിലുണ്ടായി.
പുതിയ ഭാരവാഹികളായി വി. മുകുന്ദൻ ( പ്രസിഡൻറ് ) , ടി. ലത , പി.പി.ഭാർഗവൻ ( വൈസ് പ്രസിഡൻ്റുമാർ ) , പി.വി. മുരളി ( സെക്രട്ടറി ) , സി. സത്യനാരായണൻ , ഒ. പ്രദീപൻ ( ജോ. സെക്രട്ടറിമാർ ) , പി.പി.സുനിലൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് ഉപയോഗ കുറച്ചു കൊണ്ടു വരുവാനും വന്യജീവികളുടെ അക്രമക്കൾക്ക് പരിഹാരം കണ്ടെത്തുവാനും ബന്ധപ്പെട്ട അധികാരികളുടെ സത്വര ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.
പരിഷത് ഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.
Kerala Sastra Sahitya Parishad