തളിപ്പറമ്പ്: പന്നിയൂരില്‍ പുള്ളിമുറി ശീട്ടുകളിക്കാരായ മൂന്നുപേര്‍ പോലീസ് പിടിയില്‍.

ചുഴലി കൊളത്തൂരിലെ മുള്ളംപെരുന്താറ്റില്‍ വീട്ടില്‍ എം.പി..പത്മനാഭന്‍(65), കൊളത്തൂരിലെ കിഴക്കേപ്പുരയില്‍ വീട്ടില്‍ കെ.പി.പ്രതീഷ്(45), കൊളത്തൂരിലെ വള്ളിയോട്ട് വീട്ടില്‍ വി.രവീന്ദ്രന്‍(44) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 6.30 ന് പന്നിയൂര്‍ ചെറുകര റോഡരികില്‍ കശുമാവിന്‍ തോട്ടത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.4000 രൂപയും പോലീസ് പിടിച്ചെടുത്തു.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ അരുണ്‍കുമാര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Three arrested