വീട്ടിൽ അതിക്രമിച്ചു കയറി അമ്മയ്ക്കും മകനും മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്. വെള്ളാവ് പേക്കാട്ട് വയലിലെ ജയേഷ് എം. വിയുടെ പരാതിയിലാണ് , അമ്മ ശകുന്തള എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരാതിയിൽ പ്രവീൺ കെ വി, വിജയൻ ഓ കെ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെയാണ് സംഭവം. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. കൈതക്കൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം
Case against two