മയ്യിൽ : മയ്യിൽ മണ്ഡലത്തിലെ ആന്തൂർ മുൻസിപ്പാലിറ്റിയിൽ 114-ാംനമ്പർ കടമ്പേരി സൗത്ത് , 115-ാം നമ്പർ കടമ്പേരി നോർത്ത് ബൂത്തിലും കമ്മറ്റികൾ രൂപീകരിച്ചു. കടമ്പേരി സൗത്ത് ബൂത്തിൽ പ്രസിഡൻ്റ് പി.ഉണ്ണികൃഷ്ണനും സെക്രട്ടറി പി.രാജീവനും, നോർത്ത് ബൂത്തിൽ പ്രസിഡൻ്റ് കെ.പുരുഷോത്തമനും സെക്രട്ടറി സിംന സുഭാഷും മറ്റ് ഭാരവാഹികളും ചുമതല ഏറ്റെടുത്തു.
മണ്ഡലം വരണാധികാരി പി.കെ ശ്രീകുമാർ, ജില്ലാ കമ്മറ്റി അംഗം ടി.സി മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, കെ.വി ലക്ഷമണൻ, ദീപു കെ.സി എന്നിവർ നേതൃത്വം നൽകി .
Kadamperi South and North BJP booth committees have been formed