തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സ്റ്റുഡൻസ് യൂണിയനും ആർട്സ് ആൻഡ് കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന തരംഗ് കോളേജ് കലോത്സവത്തിന് ഇന്ന് ചരിത്ര തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ :സിറാജ് M V P യുടെ അധ്യക്ഷതയിൽ ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം നിർവഹിച്ചു.
സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വ :പി മഹമൂദ് , സി ഡി എം ഇ എ ജനറൽ സെക്രട്ടറി ജനാബ് മഹമൂദ് അള്ളാംകുളം , മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് ഷാജി വി.കെ, കോളേജ് കൗൺസിൽ സെക്രട്ടറി ഖദീജ കെ.ടി , സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി പ്രജിത ടി. വി , കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ അബ്ദുറഹിമാൻ പി.കെ, സീനിയർ സൂപ്രണ്ട് മുസ്തഫ കെ. എം , കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാനിഫ് . കെ, എന്നിവർക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
ആർട്സ് ആൻഡ് കൾച്ചറൽ ഫോറം കോഡിനേറ്റർ ശ്രീമാൻ ഷിജിൽ കെ, സ്വാഗതവും കോളേജ് യൂണിയൻ ഫൈനാൻസ് സെക്രട്ടറി ഷാനിഫ് നന്ദിയും പറഞ്ഞു.
ഇന്ന് മുതൽ സാഹിത്യോത്സവം, ചിത്രോത്സവം, ചിത്രരചന, സംഗീതോത്സവം, തുടങ്ങി സ്റ്റേജ്, സ്റ്റേജിതരപരിപാടികൾക്ക് തുടക്കം കുറിച്ചു.
Tarang College Arts Festival