കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് പരിയാരം ആസ്പയർ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനത്തിന് ഇന്ന് പരിയാരത്തു തുടക്കം. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ കെ ടി മാധവന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലന പരിപാടി കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോക്ടർ രാമകൃഷ്ണ ഉൽഘടനം ചെയ്തു.
പ്രതി വർഷം ഇരുപതഞ്ചായിരത്തിൽ കൂടുതൽ പേർ ഹാർട്ട് അറ്റാക്ക്മൂലം കേരളത്തിൽമരണമടയുന്നു എന്നും ഇവരിൽശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴിനിരവധി പേരെ രക്ഷപെടുത്താൻ പറ്റുമെന്നും ഹയർ സെക്കന്ററി ക്ലാസ്സുമുതൽ യുവാക്കൾക്ക് ഇതിൽ പരിശീലനം നൽകകണമെന്നും പരിപാടിയിൽ വിഷയം അവതരിപ്പിച്ചു ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട്ട് പറഞ്ഞു.
ഹൃദയാ ഘാതം, വഹാനാപകടങ്ങൾ, തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങി കുട്ടികളിലും മുതിർന്നവരിലും സംഭവിക്കുന്ന ശ്വാസതടസ്സം ഇല്ലാതാക്കാനുള്ള പ്രാഥമിക പരിശീലം കണ്ണൂർ ജില്ലയിലിൽ നിന്നുള്ള വിവിധ ലയൺസ് ക്ലബ് മെമ്പർമാർക്കു നൽകി.
ഡോക്ടർ മനോജ് ഡി കെ സ്വാഗതം പറഞ്ഞു. ലയൺസ് സെക്രട്ടറി പി പി ഷാജി നന്ദി പ്രകടിപ്പിച്ചു. ലയൺസ് അപ്പുക്കുട്ടൻരവീന്ദ്രൻ, പ്രസന്ന ബി നമ്പ്യാർ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സിദ്ധാർത്ഥ് വണ്ണാരാത്ത്, ലയൺ ദിനേശ് കുമാർ ടി സി വി , ലയൺ മോഹനൻ പി, ലയൺ പി. വി മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Basic Life Support Training