മാലിന്യ മുക്ത നവകേരളം ആന്തൂർ നഗരസഭ വലിച്ചെറിയൽ മുക്ത വാരാചരണത്തിന്റെ ഭാഗമായി ധർമ്മശാല ടൗണിൽ അവബോധ സദസും ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചു.പരിപാടി നഗരസഭ വൈസ് ചെയർ പേർസൺ വി സതീദേവിയുടെ അധ്യക്ഷതയിൽമുനിസിപ്പൽ ചെയർമാൻ ശ്രീ മുകുന്ദൻ ഉദ്ഘടനം ചെയ്തു.
സെക്രട്ടരി പി.എൻ. അനീഷ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ അജിത് ടി നന്ദിയും പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ,പി.കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണി കൃഷ്ണൻ, വാർഡ് കൗൺസിലർ ടി.കെ. വി. നാരായണൻതുടങ്ങിയവർ സംസാരിച്ചു.
അരുണോദയ കോംപ്ലക്സിൽ സെൽസി പോയിൻ്റും ചെയർമാൻ ഉൽഘാടനം ചെയ്തു.തുടർന്ന് ധർമ്മശാല ടൗൺ ശുചീകരിച്ചു.
കൗൺസിലർ മാർ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Organized awareness