കണ്ണൂർ: എ ടി എം മെഷീനിൽ നിന്നും പണം എടുത്തു നൽകാൻ സഹായിക്കാനെന്ന വ്യാജേന സൗഹൃദം കൂടിയ വിരുതൻ യുവതിയുടെ പണം തട്ടിയെടുത്തു.തമിഴ്നാട് വില്ലുപുരം തച്ചൂൽ പൊറപ്പടക്കുറിച്ചിയിലെ അമ്മകണ്ണിൻ്റെ (40) പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 25 ന് രാവിലെ 10 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.
എ ടി എമ്മിൽ നിന്നും പണം എടുത്ത് നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ഭർത്താവിൻ്റെ എടിഎം കാർഡ് വാങ്ങി പണം എടുത്ത് നൽകിയ ശേഷം എ ടി എം കാർഡ് കൈവശപ്പെടുത്തിയ പ്രതി അന്നും 27 വരെയുള്ള തീയതികളിലായി അക്കൗണ്ടിൽ നിന്നും 60,900 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
case