കണ്ണൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു. സി യും പാർട്ടിയും കമ്മിഷണർ സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാടായി, പുതിയങ്ങാടി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ അങ്ങാടി റോഡ് എന്ന സ്ഥലത്ത് വെച്ച് 800 മില്ലി ഗ്രാം മെത്താംഫെറ്റാമിൻ, 12 ഗ്രാം കഞ്ചാവ് എന്നിവയുമായി പുതിയങ്ങാടി നൂർജ മനസിലിൽ മുത്തലിബ്. കെ (40) എന്നയാളെയുംഈ ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന KL 13 X 3405 ആക്ടിവ സ്കൂട്ടർ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.
പുതിയങ്ങാടി , മാട്ടൂൽ , മടക്കര, പഴയങ്ങാടി എന്നി സ്ഥലങ്ങളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന പ്രധാനി ആണ് ഇയാൾ. നിവരവധി ചെറുപ്പക്കാർ ഇയാളുടെ വലയിൽ ആയിട്ടുണ്ട്. ഇയാളുടെ വണ്ടിയിൽ അവശ്യക്കാർക്ക് എത്തിച്ച് നൽകുന്നത് സ്ക്കൂൾ കോളേജ് കുട്ടികൾ ആണ് ഇയാളുടെ കൂടുതൽ ഇരകൾ ആയിരിക്കുന്നത്.
പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ അനിൽ കുമാർ. പി. കെ,അബ്ദുൽ നാസർ. ആർ. പി,പ്രഭുനാഥ്. പി. സി, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡ്രൈവർ അജിത്. സി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രാജിരാഗ്. പി. പി.,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാൻ. ടി. കെ, ശരത്. പി. ടി എന്നിവർ ഉണ്ടായിരുന്നു .
MDMA and ganja