അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണയും മലയാളിക്ക്. നറുക്കെടുപ്പിൽ മലയാളി നഴ്സ് സ്വന്തമാക്കിയത് 3 കോടി ദിർഹം (ഏകദേശം 70 കോടി രൂപ). ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനനാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയത്. രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച ഒരു സൗജന്യ ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്.
abudhabi big ticket