കണ്ണൂർ : കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കിടപ്പ് രോഗികൾക്കുള്ള ഇ.അഹമ്മദ് മെമ്മോറിയൽ ഐ.പി.പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്ശനിയാഴ്ച പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഇതിൻ്റെ ഭാഗമായി ബിസിനസ് മീറ്റ്,വനിതാസംഗമം,മെഡിക്കൽ ക്യാമ്പ്, വൃക്ക രോഗ നിർണയ ക്യാമ്പ്, ബോധവൽക്കരണ ക്ലാസുകൾ, കുടിവെള്ള പരിശോധന ക്യാമ്പ്, കിടപ്പു രോഗികളുടെ സംഗമം, കലാപരിപാടികൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ ജനുവരി17,18,19,തീയതികളിലായി കണ്ണൂർസി.എച്ച്.സെൻറർ അങ്കണത്തിൽ വച്ച് നടക്കും .
ജില്ലാആശുപത്രിക്ക് സമീപം കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന കണ്ണൂർ സി എച്ച് സെൻറർ പുതിയ കാൽവെപ്പുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ വ്യത്യസ്തമായ പരിപാടികൾ നടത്തുന്നത്. ഇത് സംബന്ധിച്ച് ചേർന്ന സ്വാഗതസംഘം ഭാരവാഹികളെയും സബ്കമ്മിറ്റി ചെയർമാൻ കൺവീനർമാരുടെ യോഗത്തിൽ ചെയർമാൻ മൊയ്തു മഠത്തിൽ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സി സമീർ സ്വാഗതം പറഞ്ഞു. കെ.പി. താഹിർ, കെ.സൈനുദ്ദീൻ, പി.സി.അഹമ്മദ് കുട്ടി, പി.കെ.റിയാസ്, അശറഫ് ബംഗാളി മുഹല്ല, റസാഖ് അൽ വാസൽ, ഡോ.ടി.പി.അബ്ദുൽ ഖാദർ, ടി.കെ.നൗഷാദ്, ടി. ഹംസ, കൊളേക്കര മുസ്തഫ, കബീർകണ്ണാടിപ്പറമ്പ്,കെ.പി.അബ്ദുൽ സലാം, നസീർ ചാലാട്, പി.കെ.നൗഷാദ്, ബിസ്മിമില്ല ബീവി, ബി. സമീറ എന്നിവർ പങ്കെടുത്തു.
Foundation stone laying of Kannur CH Center