കണ്ണപുരം റിജിത്ത് കൊലക്കേസ്: ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

കണ്ണപുരം റിജിത്ത് കൊലക്കേസ്: ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
Jan 4, 2025 12:29 PM | By Sufaija PP

 തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷയില്‍ വാദം കേട്ട ശേഷം അന്തിമവിധിയുണ്ടാവും.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്പില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍. കേസിലെ മറ്റൊരു പ്രതിയായ കോത്തല താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

2005 ഒക്ടോബര്‍ രണ്ടിന് രാത്രി ഒമ്പതുമണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ റിജിത്തിനെ (26) വെട്ടിക്കൊന്നത്. കുടെയുണ്ടായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.

Rijith murder case

Next TV

Related Stories
കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

Jan 6, 2025 11:53 AM

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ...

Read More >>
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ചരിത്ര തുടക്കം

Jan 6, 2025 11:50 AM

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ചരിത്ര തുടക്കം

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ തരംഗ് കോളേജ് കലോത്സവത്തിന് ചരിത്ര...

Read More >>
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല

Jan 6, 2025 11:44 AM

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ...

Read More >>
ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു

Jan 6, 2025 10:33 AM

ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ...

Read More >>
പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Jan 6, 2025 10:28 AM

പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ആൻഡ് നേത്ര പരിശോധന ക്യാമ്പ്...

Read More >>
മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

Jan 6, 2025 08:50 AM

മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ്...

Read More >>
Top Stories