ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻ്ററി സ്ക്കൂൾ തളിപ്പറമ്പ കേന്ദ്രം 24-ാം വാർഷികാഘോഷം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.ഭാരതീയ വിദ്യാഭവൻ തളിപ്പറമ്പ, കണ്ണൂർ കേന്ദ്രം ചെയർമാൻ പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ നഗരസഭ കൗൺസിലർ സി.പി. മനോജ് സംസാരിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീലത പ്രദീപ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഭാരതീയ വിദ്യാഭവൻ തളിപ്പറമ്പ, കണ്ണൂർ കേന്ദ്രം സെക്രട്ടറി നവീൻ ലക്ഷ്മണൻ സ്വാഗതവും സ്ക്കൂൾ ഹെഡ് ബോയ് ആദിത്യൻ എസ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Bharatiya Vidya Bhavan Senior Secondary School Anniversary Celebration