---
title: "സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ഇന്ന് കൊടിയേറും"
english_title: "college arts day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261373/college-arts-day"
published_at: "2025-01-06T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b490539cf0_Untitled-2-web.jpg"
keywords: []
---

# സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ഇന്ന് കൊടിയേറും

> **Lead Summary:** **തളിപ്പറമ്പ് : **സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സ്റ്റുഡൻസ് യൂണിയനും ആർട്സ് ആൻഡ് കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 'തരംഗ്' കോളേജ് കലോത്സവം ഇന്ന് ജനുവരി 6 ന് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഫോക്ളോറിസ്റ്റും ,

## Article Content

**തളിപ്പറമ്പ് : **സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സ്റ്റുഡൻസ് യൂണിയനും ആർട്സ് ആൻഡ് കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 'തരംഗ്' കോളേജ് കലോത്സവം ഇന്ന് ജനുവരി 6 ന് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഫോക്ളോറിസ്റ്റും ,

ജേണലിസ്റ്റുമായ ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം നിർവഹിക്കും. സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വ:പി മഹമൂദ് , സി ഡി എം ഇ എ ജനറൽ സെക്രട്ടറി ജനാബ് മഹ്മൂദ് എന്നിവർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

സാഹിത്യോത്സവം ,

ചിത്രോത്സവം , ചിത്രരചന , സംഗീതോത്സവം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര പരിപാടികൾ മൂന്ന് ദിവസങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261373/college-arts-day)