മട്ടന്നൂർ : കണ്ണൂർ മട്ടന്നൂർ നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്ത്തുക്കളായ തിരുവനന്തപുരം പാറശാല സ്വദേശികളായ ജസ്റ്റിൻ രാജ്, രാജയും ചേർന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടിൽ നിന്നും മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രാജ ജസ്റ്റിനെ കുത്തിയത്.
രാജയുടെ കുട്ടി സമീപത്തെ കടയിൽ ചെന്ന് വിവരം പറഞ്ഞ ശേഷമാണ് നാട്ടുകാരറിഞ്ഞതെന്നാണ് അറിയുന്നത്.സംഭവത്തിന് ശേഷം രാജയെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്. മട്ടന്നൂർ പോലീസ് സി ഐ എം അനിലിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥലം സീൽ ചെയ്തിട്ടുണ്ട്.
crime