പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആസ്‌റ്റർ മിംസ് ഹോസ്‌പിറ്റലും,പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ആൻഡ് നേത്ര പരിശോധന ക്യാമ്പ് പാച്ചേനി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു.
വിദഗ്‌ധ ഡോക്ടർമാരുടെ സേവനം,ഡോകർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യ മരുന്നുകൾ, സൗജന്യമായി ഷുഗർ ടെസ്‌റ്റ്, പ്രെഷർ ടെസ്‌റ്റ്, പൾസ് & ഓക്‌സിമേറ്ററി ടെസ്‌റ്റ് ഇ.സി.ജി ടെസ്‌റ്റ്, ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്കായി പ്രിവില്ലേജ് കാർഡ് എന്നിവയും സൗജന്യ നേത്ര പരിശോധനയും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.ആസ്റ്റർ മെഡിക്കൽ ബിസിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. നിരവധിപ്പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
Free medical and eye check-up camp