വളപട്ടണം: വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്‌കാരം വെള്ളിയാഴ്ച നിലവിൽ വന്നതോടെ ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിയുന്നതായി വിലയിരുത്തൽ.
വൈകീട്ട് ആറ് മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിൽ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പോലീസും ആർടിഒയും പങ്കെടുത്ത യോഗത്തിലാണ് സാധാരണയായി രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ള വളപട്ടണം പാലത്തിന് മുകളിലും പുതിയതെരുവിലും പാപ്പിനിശ്ശേരി പാലത്തിലും കുരുക്ക് അഴിയുന്നതായി വിലയിരുത്തിയത്.
നിലവിൽ ജനുവരി എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനം. തുടർന്ന് ഇത് നിരന്തരമായി വിലയിരുത്തി, വിജയമാണെങ്കിൽ തുടരും.
അതേ സമയം തിരക്കേറിയ സമയങ്ങളിൽ 2 മണിക്കൂർ വീതം വലിയ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്എച്ച്ഒ ടിപി സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Valapattanam Bridge, Papinissery Road Traffic Reform