മൊബൈൽ ഫോൺ റീടെയിലെർസ് അസോസിയേഷൻ ഓഫ് കേരള (MPRAK) തളിപ്പറമ്പ മേഖല പുതിയ ഭാരവാഹികളായി നൗഷാദ് വി എം (പ്രസിഡൻറ്), മജീദ്. സി കെ.( ജനറൽസെക്രട്ടറി), അസീസ് കുട്ടൻ(വർക്കിംഗ് സെക്രട്ടറി), വിനോദ് വി കെ(ട്രഷറർ),
ഹാരിസ് കെ വി , ഇയാസ് കെ വി(വൈസ് പ്രസിഡണ്ട്),ഫൈസൽ ,ഫാസിൽ പൂവം(ജോ. സെക്രട്ടറി)രക്ഷാധികാരികളായി ഷമീം, ഷുക്കൂർ വളക്കൈ എന്നിവരെ തിരഞ്ഞെടുത്തു.
അനധികൃതമായി വീടുകളിൽ ചെന്നും വഴിയോരത്തും വെച്ചുള്ള സിംകാർഡ് വില്പന പല കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ടെന്നും പുതിയ സിം ആക്ടിവേഷൻ, പോർട്ടിംഗ് എന്നിവ മൊബൈൽ ഷോപ്പുകളിലൂടെ മാത്രം ചെയ്യുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും എം പി ആർ എ കെ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
വി എം നൗഷാദിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി താഹിർ കൂത്തുപറമ്പ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കളായ അബ്ദുൽ ഖാദർ തലശ്ശേരി ,ഇല്യാസ് പി.സി., ജമാൽ ആലക്കോട്, അഷ്റഫ്, ഷെറിൻ,സജാദ് എന്നിവർ സംസാരിച്ചു. ഷുക്കൂർ വളക്കൈ സ്വാഗതവും മജീദ് സി കെ നന്ദിയും പറഞ്ഞു.
MPRAK