തളിപറമ്പ്: പുതിയ വീട്ടിൽ കുടുംബ സംഗമം തളിപറമ്പ് ഇന്റോ പാർക്കിൽ നടന്നു. മുഖ്യരക്ഷാധികാരിയും, പ്രശസ്ത നാടകകാരനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി വി അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ മുർഷിദ കോങ്ങായി മുഖ്യഥിതിയായി. അവർ ഉപഹാരസമരപ്പണവും നടത്തി.
മുതിർന്ന അംഗങ്ങളെ, ചെയർമാൻ പി വി മൊയ്തീൻ കുട്ടി ആദരിച്ചു. മുഹമ്മദ് അഷ്റഫ് പി വി സ്വഗതവും, തറവാട് ചരിത്രവും അവതരിപ്പിച്ചു. പി വി ഇബ്രാഹിം ഞെക്ലി,ജബ്ബാർ അഹമ്മദ് മാതമംഗലം, പിവി അബ്ദുൾ ഷുക്കൂർകോരൻ പിടിക, പി വി അബ്ദുൾ മുത്തലിബ്ഞെക്ലി, എന്നിവർ ആശംസകളർപ്പിച്ചു.
പിവി മുസ്തഫ, ഹംസ പനങ്ങാട്, മുസ്തഫ ഉമ്പിച്ചി , അലി അഷ്റഫ് മടക്കാട്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നിശാദ് വെങ്ങര നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കലാപരിപാടികളും നടന്നു. എണ്ണൂറോളം അംഗങ്ങൾ പങ്കെടുത്തു..
The family gathering