തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക വഴി പിണറായി വിജയന്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍.
ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനുവരി 22 ന് പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെറ്റോ താലൂക്ക് ചെയര്‍മാന്‍ പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.എന്‍ ജി ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.കെ.ജയപ്രസാദ്, കെ.എല്‍.ജി.എസ്.എ ജില്ലാ പ്രസിഡന്റ് വി.വി.ഷാജി,
കെ.ജി.ഒ.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഷാജി, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.സത്യന്‍, കെ.പി.എസ്.ടി.എ ഉപസമിതി കോഡിനേറ്റര്‍ വി.ബി. കുബേരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.സെറ്റോ തളിപ്പറമ്പ് താലൂക്ക് കണ്‍വീനര്‍ പി.വി.സജീവന്‍ മാസ്റ്റര്‍ സ്വാഗതവും എം .സനീഷ് നന്ദിയും പറഞ്ഞു.
State Employees and Teachers Organization Thaliparamb Taluk