തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺൻ്റെ നേതൃത്വത്തിൽ മഞ്ഞപിത്ത നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയർമാൻ , വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, നഗരസഭാ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പ് ജീവനക്കാരും പങ്കെടുത്തു. 2025 ജനുവരി 5 വരെ നഗരസഭ പരിധിയിൽ തട്ടുകടകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു.
നഗരസഭയുടെ തെരുവ് കച്ചവട റജിസ്ട്രേഷനുള്ള തെരുവ് കച്ചവടക്കാർക്ക് അതും ഒരു കടയിൽ പരമാവധി 2 പേരെ വച്ച് മാത്രം പ്രവർത്തിക്കാൻ തുടർ അനുമതി നൽകാൻ തീരുമാനിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് നിർബനമായും സൂക്ഷിക്കേണ്ടതും തട്ടുകടകൾ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട് മെൻ്റിൽ നിന്ന് റജിസ്ട്രേഷൻ നിർബ്ബന്ധമായും എടുത്തിരിക്കേണ്ടതും ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതവും അത് അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത റിപ്പോർട്ടും കടയിൽ സൂക്ഷിക്കേണ്ടതുമാണ്.
കൂടാതെ വെള്ളം എടുക്കുന്ന സ്രോതസ്സ് സംബന്ധിച്ച് ഒരു സത്യവാങ്ങ് മൂലം നിർബ്ബന്ധമായും നഗരസഭയിൽ നൽകേണ്ടതുമാണ്. പൊതുവായ ശുചിത്വവും ഭക്ഷണത്തിൻ്റെ ഗുണ നിലവാരവും ആരോഗ്യ വിഭാഗം തുടർച്ചയായി പരിശോധിക്കുന്നതും വീഴ്ചവരുത്തുന്നവരുടെ പ്രവർത്തനാനുമതി റദ്ധാക്കുന്നതും അത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. നഗരസഭയുടെ സ്ട്രീറ്റ് വെൻ്റിംഗ് റജിസ്ട്രേഷനില്ലാത്ത അനധികൃത തട്ടുകടകൾ നഗരസഭാ പരിധിയിൽ യാതൊരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല.
Thaliparam Municipal Corporation