മാണിയൂർ: സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയവും ചേതന കലാസാംസ്കാരിക വേദിയും ചേർന്ന് തരിയേരിയിൽ 2025 പുതുവൽസരാഘോഷം സംഘടിപ്പിച്ചു.നാടകകൃത്ത് അനിൽകുമാർ ആലത്തുപറമ്പ് ഉൽഘാടനം ചെയതു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി.ചന്ദ്രൻ ,കെ.കെ.എം.ബഷീർ മാസ്റ്റർ, വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ, ചേതന കലാസാംസ്കാരിക വേദി സെക്രട്ടറി കെ.വിനോദ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതം പറഞ്ഞു.
ജോ: കൺവീനർ കെ.പി.ശിവദാസൻ നന്ദി രേഖപ്പെടുത്തി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും ഗവൺമെൻ്റ് ജോലിയിൽ പ്രവേശിച്ചവർക്കും അനിൽ കുമാർ ആലത്തുപറമ്പ് ഉപഹാരം നൽകി. വിശിഷ്ടാതിഥികൾക്ക് സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്നേഹോപഹാരം നൽകി. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങും അരങ്ങേറി.
new year celebration