വളപട്ടണം: കടയ്ക്കു മുന്നിൽനിർത്തിയിട്ട സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽപന നടത്തിയ മോഷ്ടാവ് പിടിയിൽ. കണ്ണപുരം ചെറുകുന്ന് സ്വദേശി കെ.എം ഷംസുദ്ദീനെ (57) യാണ് വളപട്ടണം എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.
അഞ്ചാംപീടികയിലെ എം.കെ.രാമചന്ദ്രൻ്റെ (63) സൈക്കിളാണ് മോഷ്ടിച്ചത്. 26 ന് വ്യാഴാഴ്ച ഉച്ചക്ക്ഒരു മണിക്കും രണ്ടു മണിക്കു മിടയിലുള്ള സമയത്ത് പാപ്പിനിശ്ശേരി റെയിൽവെ ഗെയിറ്റിന് സമീപമുള്ള ടൈലറിംഗ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു സൈക്കിൾ. 6,000 രൂപയോളം വിലവരുന്ന ഹെർക്കുലീസ് സൈക്കിളാണ് മോഷണം പോയത്. പരാതിയിൽകേസെടുത്ത പോലീസ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
arrested