വളക്കൈയില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോര്‍ട്ട്; അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയും

വളക്കൈയില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോര്‍ട്ട്; അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയും
Jan 2, 2025 09:22 AM | By Sufaija PP

തളിപ്പറമ്പ്: വളക്കൈയില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ്‌ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും.പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും.

അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു.ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

school bus accident

Next TV

Related Stories
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

Jan 4, 2025 10:23 PM

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു...

Read More >>
കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

Jan 4, 2025 10:21 PM

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ...

Read More >>
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

Jan 4, 2025 10:15 PM

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70...

Read More >>
സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jan 4, 2025 10:13 PM

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

Read More >>
തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

Jan 4, 2025 08:27 PM

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ...

Read More >>
കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

Jan 4, 2025 06:09 PM

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി...

Read More >>
Top Stories