നോർത്ത് കുപ്പം ട്വന്റി 20 കൂട്ടായ്മ സി എച്ച് സ്പോർട്ടിങ് അരീനയിൽ സംഘടിപ്പിച്ച നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ യുടെ ആദ്യ സീസണിൽ ആതിഥേയരായ ടീം ട്വന്റി ജേതാക്കളായി.എതിരാളികളായ സൂപ്പർസ്റ്റാർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.അപരാജിതരായി മുന്നേറിയ ഇരു ടീമുകളും ആവേശകരമായ മത്സരമാണ് കാഴ്ച്ച വെച്ചത്.സെമി ഫൈനലിൽ എമിറേറ്റ്സ് എഫ്സിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ട്വന്റി 20യും, സൂപ്പർ സ്റ്റാർ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് അമിഗോസ് എഫ്സിയെ പരാജയപ്പെടുത്തിയുമാണ് ഫൈനൽ യോഗ്യത നേടിയത്.8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം പരിയാരം പോലീസ് എഎസ്ഐ പ്രകാശൻ നിർവ്വഹിച്ചു.
തളിപ്പറമ്പ പ്രസ്സ് ഫോറം പ്രസിഡന്റ് എം കെ മനോഹരൻ മുഖ്യാതിഥിയായി.സമാപന സംഗമത്തിൽ വിജയികൾക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ടി പി ഇബ്രാഹീം സമ്മാനം നൽകി.ബെസ്റ്റ് ഡിഫെന്ററായി എമിറേറ്റ്സ് എഫ്സിയുടെ ഷഫ്നാസ് പിയും സൂപ്പർ സ്റ്റാർ എഫ്സി താരങ്ങളായ അബ്ദു എമെർജിങ് പ്ലയറായും അഫ്സൽ എം വി ബെസ്റ്റ് ഗോൾ കീപ്പറായും ഇജാസ് പി സി ബെസ്റ്റ് പ്ലേയറായും തെരഞ്ഞെടുക്കപ്പെട്ടു.
കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാനവും ഗ്രൗണ്ടിൽ വച്ചു നൽകി.സംഘാടക മികവ് കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ ഫുട്ബോൾ ഫിയസ്റ്റ നോർത്ത് കുപ്പത്തിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം തുന്നിച്ചേർക്കുന്നതായി.വരും വർഷങ്ങളിലും കൂടുതൽ മികവോടെ ടൂർണമെന്റ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കുപ്പം പ്രീമിയർ ലീഗ് ചരിത്രത്തിൽ 2016/17/18 വർഷങ്ങളിൽ തുടർച്ചയായി കെപിഎൽ കിരീടം നേടിക്കൊണ്ട് ചരിത്രം സൃഷ്‌ടിച്ച ശിഹാബ് വിവി 20-20 നോർത്ത് കുപ്പം ഫിയെസ്റ്റയിൽ വീണ്ടും കപ്പുയർത്തി.സിഎച്ച് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അധ്യക്ഷപദവി അലങ്കരിക്കുന്ന ശിഹാബ് കണ്ണൂർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ സർസയ്യിദ് കോളേജിനായി അരങ്ങേറുകയും അരിയിൽ പ്രീമിയർ ലീഗ്, പട്ടുവം വെറ്ററൻസ് ലീഗ് എന്നിവയിൽ ചാമ്പ്യൻപട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
north kuppam football fiesta