വളപട്ടണം: ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ മുൻ ഭാരവാഹിയായ മധ്യവയസ്കനെ മർദ്ദിക്കുകയും വടിവാൾ കാണിച്ച് നിന്നെയും മക്കളേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.
അഴീക്കോട് കാപ്പിൽ പീടിക സ്വദേശിയുടെ പരാതിയിലാണ് അഴീക്കോട്ടെ സജേഷിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.വ്യാഴാഴ്ച രാത്രി 8.30 മണിക്ക് അഴീക്കോട് കാപ്പിലെ പീടിക ദേശോദ്ധാരണ വായനശാലക്ക് സമീപത്താണ് സംഭവം.കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേയായിരുന്നു മർദ്ദനം.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Case