തളിപ്പറമ്പ്: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു.പി.വി. സജീവൻ മുഖ്യഭാഷണം നടത്തി.
എം.പി.റഷീദ,വി.ബി. കുബേരൻ നമ്പൂതിരി,എ.കെ. ഹരീഷ് കുമാർ, കെ.വി.മെസ്മർ, എ.പ്രേംജി, സിബി ഫ്രാൻസിസ്, ടി. അംബരീഷ് സംസാരിച്ചു. കെ.പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് യു. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. ഹേമലത അധ്യക്ഷത വഹിച്ചു.കെ.വി.മോഹനൻ, പി.പി.സായിദ, എ.അസ് ലം സംസാരിച്ചു.
ഭിന്നശേഷി പ്രശ്നത്തിൽ തടഞ്ഞുവെച്ചിരിക്കുന്ന മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.കെ.എസ്.ടി.എ.നേതാവും എച്ച്.എം.ഫോറം കൺവീനറുമായ എ.പ്രേംജി കെ.എസ്.ടി.എ.വിട്ട് കെ.പി.എസ്.ടി.എ.യിൽ അംഗത്വം എടുത്തു.
kpsta