ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ച് വിട്ട് തല്ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യല്‍ തീരുമാനത്തിനെതിരെ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് നല്കിയ സ്റ്റേ ഹരജിയാണ് ഹെെക്കോടതി തള്ളിയത്
അഡ്വക്കറ്റ് നിര്‍മല്‍ നല്കിയ ഹരജിയിന്‍ മേലാണ് ഇന്ന് ഉച്ചയോടെ ഹെെക്കോടതി വിധിയുണ്ടായത്.
മേല്‍ ഹരജിയില്‍ വഖഫ് ട്രെെബുണലില്‍ തന്നെ പരാതി നല്കാന്‍ ഹെെക്കോടതി നിര്‍ദേശിച്ചു. വഖഫ് ബോർഡിന് വേണ്ടി അഡ്വക്കറ്റ് ജംഷീദ് ഹാഫിസും സംരക്ഷണ സമിതിക്കു വേണ്ടി അഡ്വക്കറ്റ് മനാസ് ഹമീദും ഹാജരായി.
വഖഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ സി അബ്ദുല്‍ കരീമും സെക്രട്രി കെ പി എം റിയാസുദ്ധീനും നല്കിയ പരാതിയിന്മേലാണ് ജൂഡീഷ്യല്‍ കമ്മിറ്റി ശംസുദ്ധീന്‍ പാലക്കുന്നിനെ താല്കാലിക മുതവല്ലിയായി നിയമിച്ചത്.ഈ നിയമനത്തിന് എതിരെയാണ് മുന്‍ ട്രസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്റ്റേ ഹരജി നല്കിയത്.
High court