കണ്ണൂർ: ക്രിസ്‌മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് അധികമായി അന്തർ സംസ്ഥാന സർവീസ് നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് ഒപ്പം 38 ബസ്സുകൾ കൂടി അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെ എസ് ആർ ടി സി വെബ്‌സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
കേരളത്തിന് ഉള്ളിൽ യാത്രാ തിരക്ക് കുറക്കാൻ കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസ്സുകൾ കൂടി അധികമായി ക്രമീകരിച്ചു. നാല് ലോ ഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർ ഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ, കോഴിക്കോട് റൂട്ടിൽ അഡീഷണൽ സർവീസ് നടത്തും
Christmas-New Year rush: KSRTC with extra service