തളിപ്പറമ്പ് : മധ്യവയസ്‌ക്കന്‍ കിണറില്‍ വീണു, അഗ്നിശമനസേന രക്ഷപ്പെടുത്തി. ഏഴോം വെടിവെപ്പിന്‍ചാലില്‍ ഇന്ന് പുലര്‍ച്ചെ 12.15 നായിരുന്നു സംഭവം.
വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീണ സി.ശശി(58)എന്നയാളെയാണ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും എത്തിയ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷാണ് കിണറില്‍ ഇറങ്ങി ഇയാളെ കരയിലേക്ക് കയറ്റിയത്.
വീണ ഉടനെ ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ശശി. 10 അടി താഴ്ച്ചയുള്ള കിണറില്‍ 3 അടിയോളം വെള്ളമുണ്ടായിരുന്നു.
A middle-aged man who fell into a well