തളിപ്പറമ്പ നഗരസഭ 2025-26 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം റീക്രീയേഷൻ ക്ലബ്ബിൽ വെച്ച് ബഹു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ആദ്യക്ഷത വഹിച്ചു .
വികസന കാഴചപ്പാടും നയ രൂപീകരണ അവതരണം വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ വിശദീകരിച്ചു, സ്ഥിരം സമിതി ആദ്യക്ഷന്മാരായ നബീസ ബീവി, പി പി മുഹമ്മദ് നിസാർ,കദീജ കെ പി, കൗൺസിലർ മാരായ കൊടിയിൽ സലീം, ഒ സുഭാഗ്യം, വത്സരാജൻ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, സുപ്രണ്ട് അനീഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ നന്ദിയും പറഞ്ഞു
taliparamba