ചപ്പാരപ്പടവ് : സംസ്ഥാന സർക്കാർ തുടരുന്ന അധ്യാപകദ്രോഹ നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചപ്പാരപ്പടവ് ബ്രാഞ്ച് KPSTA സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപസമിതി കൺവീനർ വി.ബി കുബേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ പി.വി സജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ. എസ്. ശുഭ അധ്യക്ഷയായി. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സായിദ പി.പി , ഉപജില്ലാ വൈസ് പ്രസിഡന്റ് ടി. ഹേമലത , ഉപജില്ല സെക്രട്ടറി വിജേഷ് കെ.പി , സെറീന സി.ടി , ജിയോ തോമസ് , സനൂപ് കെ.കെ , നീതു വി. എന്നിവർ പ്രസംഗിച്ചു. ശ്രീരാജ് കരിപ്പാൽ ചടങ്ങിന് നന്ദി അറിയിച്ചു.ഭാരവാഹികൾ പ്രസിഡണ്ട് സനൂപ്.കെ.കെ.സെക്രട്ടറി ശ്രീരാജ് കരിപ്പാൽ ട്രഷറർ നീതു വി.വി.
kpsta