തളിപ്പറമ്പ : തളിപ്പറമ്പിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം ആരോഗ്യവകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി . ആറ്മാസത്തിനിടെ മരണങ്ങളും, നാന്നൂറിലധികം പേർക്ക് മഞ്ഞപിത്തം ബാധിച്ച് ദുരിതം അനുഭവിക്കുന്നതും നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് ആരോഗ്യ വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ടാണ്.
മഴകാലം തുടങ്ങുന്നതിന് മുൻപ് തന്നെ പകർച്ചവ്യാധികൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളിൽ നിസ്സംഗത പുലർത്തിയതാണ് രോഗങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലേക്ക് പോവാൻ കാരണം. തളിപ്പറമ്പിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം വ്യാപിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലും മലീനജലം അടക്കം കെട്ടി കിടക്കുന്ന അവസ്ഥയാണ്. മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല കൂടുതൽ പടരാതിരിക്കാൻ വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനോ അതിനുവേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല.
മാത്രവുമല്ല സർക്കാർ ആശുപത്രികളിലും മരുന്നും, ഡോക്ടർമാർ അടക്കം ഇല്ലാത്തതും, ആരോഗ്യ വകുപ്പിന്റെ പിടിപ്പ് കേടാണ്.
തദ്ദേശ സ്വയം ഭരണ സംവിധാനമുപയോഗിച്ച് ഉടനെ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ കിണറുകളിലടക്കം ക്ലോറിനേഷൻ സംവിധാനവും, സുരക്ഷാ പ്രതിരോധ പ്രവർത്തനവും ഊർജ്ജിതപെടുത്താൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണം. ഡോക്ടർമാരുടെയും മതിയായ ചികിത്സാ സംവിധാനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി എസ്ഡിപിഐ രംഗത്തുണ്ടാവും.
മണ്ഡലം പ്രസിഡന്റ് ഇർഷാദ് സി അധ്യക്ഷത വഹിച്ചു. മുസ്തഫ കേളോത്ത്, ഇഖ്ബാൽ തിരുവട്ടൂർ, ഇസ്ഹാഖ് മലപ്പട്ടം .എം മുഹമ്മദലി എന്നിവർ സംസാരിച്ചു.
sdpi_taliparamba