കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 2024 ഡിസംബർ 20ന് വെള്ളിയാഴ്‌ച വൈകു. 3 മണിക്ക് നടക്കുമെന്ന് എസ്.എൻ.ഡി.പി.ഇരിട്ടി യൂനിയൻ സിക്രട്ടറി പി.എൻ.ബാബു. പ്രസിഡണ്ട് കെ.വി.അജി, കണിച്ചാർ ശാഖാ യൂനിയൻ പ്രസിഡണ്ട് ടി.ടി.ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് എൻ.വി. മായ, പി.ടി.എ വൈസ് പ്രസിഡണ്ട് ഡോ.ദിബിന ദിവാകരൻ ,കെ.കെ.സോമൻ ,അനൂപ് പനക്കൽ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ എസ് എൻ .ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിൻ്റെ അദ്യക്ഷതയിൽ എസ് എൻ .ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സ്കൂൾ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തും.എസ്.എൻ.ഡി.പി ഇരിട്ടി യൂനിയൻ സിക്രട്ടറി പി.എൻ.ബാബു സ്‌കൂൾ ചരിത്രം ആമുഖ പ്രഭാഷണം നടത്തും.
കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.സത്യൻ എന്നിവർ മുഖ്യ അതിഥികളാണ്.
1964-ൽ ആരംഭിച്ച സ്കൂൾ 1974ലാണ് എസ്.എൻ.ഡി.പി യൂനിയൻ ഏറ്റെടുക്കുന്നത്. രണ്ട് നിലകളിലായാ 12 ക്ലാസ് മുറികളായാണ് പുതിയ കെട്ടിടം നിർമ്മിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.
Kanichar Dr. Palpu Memorial U. P. school