മോസ്കോ : ക്യാൻസറിനെതിരായ വാക്സിൻ 2025 ആദ്യത്തിൽ പുറത്തിറക്കുമെന്നും രോഗികൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു.
ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത വിവരം റേഡിയോ റഷ്യയിൽ സംസാരിക്കവെയാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്യാൻസർ ട്യൂമറുകൾ ഉണ്ടാവുന്നത് തടയാനും കോശങ്ങളുടെ ക്യാൻസറിലേക്കുള്ള മാറ്റം ഫലപ്രദമായി തടയാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗമലെയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്റ്സ്‍ബെർഗ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ക്യാൻസർ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്റെ തൊട്ടടുത്ത് വരെ തങ്ങളുടെ ഗവേഷണങ്ങൾ എത്തിയതായി മാസങ്ങൾക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുചിൻ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു. ഒപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന പുതുതലമുറ മരുന്നുകളുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.
Russia's announcement that it has developed a cancer vaccine