എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Dec 18, 2024 04:57 PM | By Sufaija PP

കൊച്ചി: നഗരസഭ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി.എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.

നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി

High court

Next TV

Related Stories
സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

Dec 18, 2024 08:20 PM

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി മുതൽ...

Read More >>
ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്:  ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

Dec 18, 2024 08:13 PM

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ...

Read More >>
കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

Dec 18, 2024 08:10 PM

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി...

Read More >>
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

Dec 18, 2024 06:30 PM

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ...

Read More >>
യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

Dec 18, 2024 06:26 PM

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ്...

Read More >>
ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

Dec 18, 2024 05:17 PM

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം...

Read More >>
Top Stories