യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു
Dec 18, 2024 06:26 PM | By Sufaija PP

തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി എംപോക്സ് സ്ഥീരീകരിച്ചു. യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

എംപോക്സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആൾക്കാരുമായി നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. മുണ്ടിനീരിനുള്ള പ്രതിരോധ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. സ്റ്റേറ്റ് അഡൈ്വസറി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.

confirmed with empox

Next TV

Related Stories
സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

Dec 18, 2024 08:20 PM

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി മുതൽ...

Read More >>
ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്:  ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

Dec 18, 2024 08:13 PM

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ...

Read More >>
കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

Dec 18, 2024 08:10 PM

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി...

Read More >>
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

Dec 18, 2024 06:30 PM

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ...

Read More >>
ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

Dec 18, 2024 05:17 PM

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം...

Read More >>
എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Dec 18, 2024 04:57 PM

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി...

Read More >>
Top Stories