---
title: "എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി"
english_title: "M. R ajithkumar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/257192/m-r-ajithkumar"
published_at: "2024-12-18T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67628effc6fc9_aNY28TnlcGFpv9EI586fCX0podvrECJGcgWHC1iI-780x470.jpg"
keywords: []
---

# എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

> **Lead Summary:** **തിരുവനന്തപുരം: **എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്.

## Article Content

**തിരുവനന്തപുരം: **എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്.

‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/257192/m-r-ajithkumar)