കണക്ടിങ് തളിപ്പറമ്പ; വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിൽ 5000 പേർക്ക് ഉടൻ തൊഴിൽ

കണക്ടിങ് തളിപ്പറമ്പ; വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിൽ 5000 പേർക്ക് ഉടൻ തൊഴിൽ
Nov 21, 2024 08:49 PM | By Sufaija PP

കേരളം ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനത്താണുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. രണ്ട് രീതിയിലാണ് തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ കഴിയുക. ഒന്ന് തൊഴിൽ രഹിതരായവർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുക എന്നതാണ്. സംരംഭമായി മാറുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ആവശ്യമായ പരിശീലനങ്ങളും നൽകാനുമാണ് തളിപ്പറമ്പ് നിയോജക മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ടിന് ( TED-C) 2023 നവംബറിൽ രൂപം നൽകിയത്.

തൊഴിലും സംരഭവും തമ്മിലുള്ള ബന്ധം എടുത്ത് പറയേണ്ടതില്ല. സംരഭങ്ങള്‍ വളര്‍ന്നാലേ പ്രാദേശികമായ തൊഴില്‍ സാധ്യതയും ഉണ്ടാകൂ. ഈ ലക്ഷ്യം മുന്നില്‍ കണ്ട് തളിപ്പറമ്പിൽ വിപുലമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. കെ ഡിസ്കും , നോളജ് എക്കണോമി മിഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തില്‍ വളരെ സമഗ്രമായി നടപ്പിലാക്കുന്നതിന് വേണ്ടി “ കണക്ടിങ് തളിപ്പറമ്പ “ മിഷൻ ആരംഭിക്കുകയും ഇതിന്റെ ഭാഗമായി ജോബ് സ്റ്റേഷനുകള്‍ ഓരോ പഞ്ചായത്തിലും ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ തളിപ്പറമ്പിലെ 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 9 ജോബ് സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നു. കുറ്റ്യാട്ടൂർ - കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് , തളിപ്പറമ്പ് - സർസയ്യദ് കോളേജ് , ചപ്പാരപ്പടവ് - GHSS ചപ്പാരപ്പടവ്, പരിയാരം - TASC കോളേജ്, ചെനയന്നൂർ , മലപ്പട്ടം - മലപ്പട്ടം ഗ്രാമ പഞ്ചായത്ത്, കൊളച്ചേരി - കൊളച്ചേരി ഗ്രാമ പഞ്ചായത്ത്, മയ്യിൽ - മയ്യിൽ ഗ്രാമപഞ്ചായത്ത്, ആന്തൂർ - ധർമ്മശാല ആർട്ട് ഗാലറി , കുറുമാത്തൂർ-കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജോബ് സ്റ്റേഷൻ.

ജോബ് സ്റ്റേഷനുകളില്‍ കരിയര്‍ കൌണ്‍സലര്‍മാരും , കമ്മ്യൂണിറ്റി അംബാസിഡർമാരും നേരിട്ട് തൊഴിലന്വേഷകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. നിലവിൽ മണ്ഡലത്തിലെ തൊഴിൽ അന്വേഷകരായ 2089 പേർ ഓണ്‍ലൈന്‍കരിയർ കൗൺസലിംഗിൽ പങ്കെടുത്തു. ഇതിൽ കരിയർ കൗൺസലിംഗ് കഴിഞ്ഞ 1540 പേർ പെട്ടെന്ന് ജോലിയിലേക്ക് പ്രവേശിക്കാൻ താത്പര്യമുള്ളവരാണ് . ഇവർക്ക് ഉടൻ ജോലി ലഭ്യമാക്കൻ ജോബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ജോബ് ഡ്രൈവുകള് ഇപ്പോള്‍ നടന്നുവരികയാണ്. മൂന്ന് തൊഴില്‍ മേളകളും 18 ജോബ് ഡ്രൈവുകളും മണ്ഡലത്തില്‍ ഈ ഒരു വർഷത്തിനിടയിൽ നടന്നു കഴിഞ്ഞു . 1781 പേര്‍ ഈ തൊഴില്‍മേളകളില്‍ പങ്കെടുത്തതിൽ 631 പേര്‍ക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.

ജോബ് സ്റ്റേഷനുകളിൽ വിവിധ സേവനങ്ങൾ തൊഴിൽ അന്വേഷകർക്കും , സംരഭകർക്കുമായി നല്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന സൈക്കോ മെട്രിക് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഴിവിനും അഭിരുചിക്കും അനുസരിച്ച് തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിന് കരിയർ കൗൺസിലിംഗ്, ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് & സർട്ടിഫിക്കേഷൻ പ്രോഗ്രാമിനേ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ടെസ്റ്റിലൂടെ ഇംഗ്ലീഷ് ഭാഷ നിലവാരം പരിശോധിക്കാം. ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കുന്നത് ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം വർധിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഇൻ്റർവ്യൂ, ഭാഷയും ആശയവിനിമയവും നൈപുണ്യവും മെച്ചപ്പെടുത്തി ഉദ്യോഗാർത്ഥികളെ തൊഴിൽ നേടുവാനും തൊഴിൽ വിജയം കൈവരിക്കാനും സംരഭകരാകാനും സജ്ജരാക്കുന്ന പേഴ്സണാലിറ്റി ഡവലപ്മെൻ്റ് ട്രെയിനിംഗ് , ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ പങ്കെടുക്കുവാൻ ട്രെയിനിങ് നൽകുന്ന വർക്ക് റെഡിനസ് പ്രോഗ്രാം തുടങ്ങിയവ നിലവിൽ ജോബ് സ്റ്റേഷനുകളിൽ ലഭിക്കുന്ന സേവനങ്ങൾ ആണ്. ഈ സേവനങ്ങളെല്ലാം തികച്ചും സൌജന്യമായാണ് തൊഴിൽ അന്വേഷകർക്ക് ലഭിക്കുന്നത്. തൊഴിൽ അന്വേഷകർക്ക് ജോബ് സ്റ്റേഷനിലേക്ക് ബന്ധപ്പെടാനായി 83 30 815 855 എന്ന ഫോൺ നമ്പർ നേരത്തെ നല്കിയിട്ടുണ്ട്.

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ബഹു തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റരുടെയും കെ ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയർപേർസൺ ഡോ കെ എം അബ്രാഹാം എന്നിവരുടെ നേതൃത്വത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി അവലോകനം നടത്തി. യോഗത്തിൽ കെ ഡിസ്ക് മെമ്പർ സെക്രെട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ , കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി എസ് ശ്രീകല , പി എം റിയാസ് എന്നിവർ പങ്കെടുത്തു. വിവിധ യോഗങ്ങളിലായി തളിപ്പറമ്പ മണ്ഡലത്തിലെ 17 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ , സ്കിൽ ട്രെയിനിങ് നല്കുന്നതിനായുള്ള മണ്ഡലത്തിലെ പ്രൊഫഷണൽ കമ്മ്യൂണിറ്റി മെൻറർസ് എന്നിവർ പങ്കെടുത്തു.

യോഗത്തിൽ തളിപ്പറമ്പ മണ്ഡലത്തിൽ കൂടുതൽ തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭിക്കുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. 2025 മാർച്ച് മാസം ആകുമ്പോഴേക്ക് 5000 തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കണം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. ആദ്യ ഘട്ടമായി മണ്ഡലത്തിലെ ഇനിയും ഈ പദ്ധതിയിൽ എത്തിച്ചേർന്നിട്ടില്ലാത്ത മുഴുവൻ തൊഴിൽ അന്വേഷകരെയും ഈ പദ്ധതിയിലേക്ക് എത്തിക്കുന്നതിനായി വാർഡ് അടിസ്ഥാനത്തിൽ കമ്മറ്റിക്ക് രൂപം നല്കി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വീട് കയറി തൊഴിൽ സർവ്വെ നടത്തും, ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോലി അന്വേഷിക്കുന്നവരുടെ പുതിയ ലിസ്റ്റ് മണ്ഡലത്തിൽ ഉണ്ടാക്കും.

ഡിസംബർ 10 നുള്ളിൽ ഈ പ്രവർത്തനം പൂർത്തിയാക്കും. ഡിസംബർ 15 മുതൽ തൊഴിൽ അന്വേഷകർക്കുള്ള സ്കിൽ ട്രെയിനിങ് മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കും. രണ്ട് ആഴ്ചയിൽ ഒരു ജോബ് ഡ്രൈവ് എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ ജോബ് സ്റ്റേഷനുകളിലും ജോബ് ഡ്രൈവുകൾ ഡിസംബർ മാസത്തോടെ ആരംഭിക്കും. കണ്ണൂർ ഗവ എൻജിനിയറിങ് കോളേജ് സ്കിൽ ട്രെയിനിങ്ന്റെ ഹബ്ബ് ആക്കി മാറ്റും. 2025 ഫെബ്രുവരി മാസത്തിൽ തളിപ്പറമ്പ മണ്ഡലത്തിൽ മേഗാ ജോബ് ഫെയർ സംഘടിപ്പിക്കും. ഒരാൾക്ക് തൊഴിൽ ലഭിക്കുമ്പോഴും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും അയാൾ മാത്രമല്ല, വീടും നാടും കൂടിയാണ് മെച്ചപ്പെടുന്നത്. വികസനോന്മുഖ തളിപ്പറമ്പിനെ സൃഷ്ടിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു.

Connecting Thaliparamba

Next TV

Related Stories
കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

Nov 21, 2024 10:06 PM

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി യുവാവ് എക്‌സൈസ്...

Read More >>
വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ

Nov 21, 2024 09:09 PM

വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ

വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ്...

Read More >>
തളിപ്പറമ്പ് പരിയാരം ദേശീയ പാതയിൽ ചിറവക്കിൽ സ്ഥാപിച്ച ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളുടെ ഉത്ഘാടനം നവംബർ 26ന്

Nov 21, 2024 08:36 PM

തളിപ്പറമ്പ് പരിയാരം ദേശീയ പാതയിൽ ചിറവക്കിൽ സ്ഥാപിച്ച ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളുടെ ഉത്ഘാടനം നവംബർ 26ന്

തളിപ്പറമ്പ് പരിയാരം ദേശീയ പാതയിൽ ചിറവക്കിൽ സ്ഥാപിച്ച ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളുടെ ഉത്ഘാടനം നവംബർ...

Read More >>
കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വെട്ടിക്കൊന്നു

Nov 21, 2024 07:14 PM

കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വെട്ടിക്കൊന്നു

കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം...

Read More >>
മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

Nov 21, 2024 06:48 PM

മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണം...

Read More >>
പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്

Nov 21, 2024 06:34 PM

പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്

പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ...

Read More >>
Top Stories