---
title: "പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്"
english_title: "stray dogs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250880/stray-dogs"
published_at: "2024-11-21T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f303b2baaf_Untitled-2-web.jpg"
keywords: []
---

# പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്

> **Lead Summary:** **മയ്യില്‍: **പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്. മയ്യില്‍ കാവിന്‍മൂലയിലെ പി.ഷികിന്‍ ആണ് പരിക്കു പറ്റിയത്. കുറ്റിയാട്ടൂര്‍ കാളാങ്കുണ്ടം പഴശ്ശിരാജ റോഡില്‍ വെച്ചാണ് നായക്കൂട്ടം ആക്രമിച്ചത്.

## Article Content

**മയ്യില്‍: **പത്രവിതരണത്തിനിടെ യുവാവിന് നേരെ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണം, മാരകമായ പരിക്ക്. മയ്യില്‍ കാവിന്‍മൂലയിലെ പി.ഷികിന്‍ ആണ് പരിക്കു പറ്റിയത്. കുറ്റിയാട്ടൂര്‍ കാളാങ്കുണ്ടം പഴശ്ശിരാജ റോഡില്‍ വെച്ചാണ് നായക്കൂട്ടം ആക്രമിച്ചത്.

ഇരുകൈകള്‍ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തെ ടി.സി. മോഹനന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. ഷികിനെ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂര്‍ ഗവ. ആസ്പത്രിയിലും പ്രേവേശിപ്പിച്ചു. മാതൃഭൂമി മയ്യില്‍ ബസ് സ്റ്റാന്‍ഡ് ഏജന്റ് കെ. പി. പുരുഷോത്തമന്റെ പത്രം വിതരണക്കാരാനാണ് ഷികിന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250880/stray-dogs)