---
title: "ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല"
english_title: "The fishing boat from Ayikkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250878/the-fishing-boat-from-ayikkara"
published_at: "2024-11-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f2f495989d_Untitled-2-web.jpg"
keywords: []
---

# ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല. ഇന്നലെയാണ് ബോട്ട് കാണാതായത്. ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു. ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. സഫ മോൾ എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല. ഇന്നലെയാണ് ബോട്ട് കാണാതായത്. ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു. ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. സഫ മോൾ എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയത്.

ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ ഉള്ളത്. കഴിഞ്ഞ 17 നാണ് ഇവർ കടലിൽ പോയത്. വയർലസ് സന്ദേശം കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചു തീരദേശ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250878/the-fishing-boat-from-ayikkara)