---
title: "ആന്തൂർ നഗരസഭ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണവും പാലിന് സബ്സിഡി വിതരണവും നടത്തി"
english_title: "Antur Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250872/antur-municipal-corporation"
published_at: "2024-11-21T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f1db3845c4_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണവും പാലിന് സബ്സിഡി വിതരണവും നടത്തി

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണവും പാലിന് സബ്സിഡി വിതരണവും നടത്തി. ആന്തൂർ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണവും പാലിന് സബ്സിഡി വിതരണവും നടത്തി. ആന്തൂർ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു.

വൈസ് ചെയർപേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.നഗരസഭ വെറ്റിനറി സർജൻ കെ. ആർ. സാഗർ പദ്ധതി വിശദീകരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷ ന്മാരായ കെ.വി. പ്രേമരാജൻ, എം ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണി കഷ്ണൻ,കൗൺസിലർ സി.ബാലകൃഷ്ണൻ,സെക്രട്ടറി പി.എൻ. അനീഷ് സംഘം പ്രസിഡണ് എ. ഇ. രാഘവൻ, സംഘം സെക്രട്ടറി സപ്ന സി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250872/antur-municipal-corporation)