തളിപ്പറമ്പ നഗരസഭ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ മുക്തം നവ കേരളം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവനായി പുതിയ ആശയങ്ങൾ സംഭാവന ചെയ്യുവാനും കുട്ടികളിൽ മാലിന്യ സംസ്കരണത്തെ കുറിച്ചും പൊതു ശുചിത്വത്തെ കുറിച്ചുമുള്ള അവബോധം കൊണ്ടുവരുന്നതിനും നഗരസഭ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു വരുന്നത്.
തളിപ്പറമ്പ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഔഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതം പറയുകയും തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ഷബിത അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രശസ്ത സിനിമ താരം നിഖില വിമൽ മുഖ്യാതിഥിയായി.
നഗരസഭ സെക്രട്ടറി സുബൈർ കെ പി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ, കദീജ കെ പി, കൗൺസിലർമാരായ, വി വിജയൻ, ഗിരീശൻ സി വി, കുഞ്ഞിരാമൻ ഇ, ഓ സുഭാഗ്യം, പി റഹ്മത്ത് ബീഗം, എം സജിന, രമേശൻ കെ, സി പി മനോജ്, സജീറ എം പി, വാസന്തി പി വി, ഷൈനി പി, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ, ഹരിതകേരള മിഷൻ ആർ.പി. സഹദേവൻ എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ ശ്രീമതി. രാജി നന്ദകുമാർ, ഹരിത കർമ്മ സേന പ്രതിനിധി സൗമ്യ ജ്യോതിഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭ ജീവനക്കാർ, ശുചിത്വ മിഷൻ YP സാരംഗ്. ടി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുട്ടികളുടെ പാനൽ പ്രതിനിധിയായി തളിപ്പറമ്പ മൂത്തേടത്ത് ഹൈയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ, ജേസ്ലിൻ മറിയ ബിജു, ശ്രീ. അഭിനവ് ബാലചന്ദ്രൻ എന്നിവർ കുട്ടികളുടെ ഹരിതസഭയുടെ ലക്ഷ്യം, പ്രാധാന്യം, ഹരിതസഭ നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് നഗരസഭ പരിധിയിലെ 24 സ്കൂളിൽ നിന്നും പ്രതിനിധികൾ റിപോർട്ട് അവതരിപ്പിച്ചു. എല്ലാ സ്കൂളുകളുടെയും റിപോർട്ട് വിലയിരുത്തിക്കൊണ്ട് നഗരസഭ പ്രതിനിധികൾ സംസാരിച്ചു. ചോദ്യോത്തരവേളയിൽ കുട്ടികൾ നഗരസഭ പ്രതിനിധികളുമായി സംവദിച്ചു. പങ്കെടുത്ത കുട്ടികൾക്ക് ബഹു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
The children's Haritasabha