ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു
Nov 15, 2024 07:48 PM | By Thaliparambu Admin

പത്തനംതിട്ട: ഇനി ശരണമന്ത്രധ്വനികളുടെ കാലം. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും

നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോർഡ് അറിയിച്ചു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യുക. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്പോട്ട് ബുക്കിങിലേക്ക് മാറും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്പോട്ട് ബുക്കിങ് വഴി മലകയറാം. സ്പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫാസ് ടാഗുള്ള ചെറു വാഹനങ്ങൾ മാത്രമേ പമ്പയിൽ പാർക്കിങ്ങിന് അനുവദിക്കുകയുള്ളൂ. ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ കൂപ്പണിൽ പറയുന്ന സമയത്ത് ദർശനം പ്രതീക്ഷിക്കരുത്. ആചാരപരമായ പൂജകളുടെ പ്രത്യേകതകൾ കാരണം സമയത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീജിത്ത് സൂചിപ്പിച്ചു. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയി‍ൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

sabarimala-temple

Next TV

Related Stories
പിഴ അടയ്ക്കാൻ വാട്സാപ്പിൽ മെസേജ് വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് എംവിഡി

Nov 15, 2024 07:38 PM

പിഴ അടയ്ക്കാൻ വാട്സാപ്പിൽ മെസേജ് വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് എംവിഡി

പിഴ അടയ്ക്കാൻ വാട്സാപ്പിൽ മെസേജ് വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന്...

Read More >>
19ന് വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍

Nov 15, 2024 07:32 PM

19ന് വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍

19ന് വയനാട്ടില്‍ എല്‍ഡിഎഫ് - യുഡിഎഫ്...

Read More >>
നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.

Nov 15, 2024 07:28 PM

നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.

നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ....

Read More >>
പുതിയതെരു രാമഗുരു യുപി സ്കൂളിന് സമീപം കെട്ടിടത്തിൽ വൻ തീപിടുത്തം

Nov 15, 2024 01:19 PM

പുതിയതെരു രാമഗുരു യുപി സ്കൂളിന് സമീപം കെട്ടിടത്തിൽ വൻ തീപിടുത്തം

പുതിയതെരു രാമഗുരു യുപി സ്കൂളിന് സമീപം കെട്ടിടത്തിൽ വൻ...

Read More >>
ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി

Nov 15, 2024 01:14 PM

ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി

ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ്...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി

Nov 15, 2024 09:34 AM

പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി

പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ...

Read More >>
Top Stories










Entertainment News