---
title: "നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. "
english_title: "rape _case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249561/rape-_case"
published_at: "2024-11-15T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67375387b10ee_schooool-avadhi.jpg"
keywords: []
---

# നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. 

> **Lead Summary:** തളിപ്പറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായിബലാല്‍സംഗം ചെയ്ത പ്രതിക്ക് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.

## Article Content

തളിപ്പറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായിബലാല്‍സംഗം ചെയ്ത പ്രതിക്ക് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.

ചുഴലി നെല്ലിക്കുന്നിലെ ഉരിയക്കുന്നേല്‍ വീട്ടില്‍ യു.കെ.സജി (45)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.സുധാകരന്‍, സി.എ.അബ്ദുള്‍റഹീം, വി.വി.ലതീഷ്, എസ്.ഐ പി.ബി.സജീവ്,

കണ്ണൂര്‍ വനിതാപോലീസ് സ്‌റ്റേഷന്‍ എസ്.ഐ പി.എസ്.ലീലാമ്മ എന്നിവരാണ് വിവിധ കാലങ്ങളില്‍ കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249561/rape-_case)