തളിപ്പറമ്പിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മുപ്പത് ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിന് കൗൺസിലിൻ്റെ അംഗീകാരം

തളിപ്പറമ്പിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മുപ്പത് ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിന് കൗൺസിലിൻ്റെ അംഗീകാരം
Nov 14, 2024 09:13 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ബുധനാഴ്ച്ച ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി.

നിലാവ് പദ്ധതിയിൽ നഗരസഭയിൽ സ്ഥാപിച്ച തെരുവു വിളക്കുകളുടെ വാർഷിക പരിപാലനത്തിനുള്ള ടെണ്ടർ നടപടികൾക്ക് ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമായി നടത്തുന്നതിനുള്ള ഇടപെടൽ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.

എം.വി ഗോവിന്ദൻ എം.എൽ.എയുടെ ഫണ്ടിൽ അനുവദിച്ച മൊബൈൽ ഡിസ്പൻസറി വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഗരസഭാ സെക്രട്ടറിയുടെ പേരിൽ ആക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ നിർദ്ദേശം കൗൺസിൽ ചർച്ച ചെയ്തു.

മൊബൈൽ ഡിസ്പൻസറിയുടെ ചുമതല തളിപ്പറമ്പ് നഗരസഭയ്ക്കാണ്. നടുവിൽ കുറുമാത്തൂർ, ആലക്കോട്, പരിയാരം പഞ്ചായത്തുകൾക്കായി കൂടിയുള്ള മൊബൈൽ ഡിസ്പൻസറിയുടെ ഡീസൽ ഉൾപ്പെടെ തുടർപരിപാലന ചെലവ് പങ്കിടുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു.

വിനായക പാലകുളങ്ങര റോഡരികിലെ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിൻ്റെ തെളിവുകൾ സഹിതം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ വ്യക്തിക്ക് പാരിതോഷികം നൽകുന്നതിന് കൗൺസിൽ അനുമതി നൽകി. മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും അമ്പതിനായിരം രൂപ പിഴയീടാക്കിയിരുന്നു.

നഗരസഭയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി സി.എഫ്.സി ഫണ്ടിൽ നിന്നുള്ള 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, ഒ സുഭാഗ്യം, സി വി ഗിരീശൻ , എം പി സജീറ, കെ വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

CCTV

Next TV

Related Stories
ലോക പ്രമേഹ ദിനം ആചരിച്ചു

Nov 14, 2024 09:08 PM

ലോക പ്രമേഹ ദിനം ആചരിച്ചു

ലോക പ്രമേഹ ദിനം...

Read More >>
വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)

Nov 14, 2024 08:39 PM

വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)

വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)...

Read More >>
ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Nov 14, 2024 08:32 PM

ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യ സെമിനാർ...

Read More >>
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി

Nov 14, 2024 08:24 PM

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം...

Read More >>
ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

Nov 14, 2024 06:54 PM

ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ...

Read More >>
കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി

Nov 14, 2024 06:50 PM

കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി

കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം...

Read More >>
Top Stories










News Roundup






Entertainment News